Posts

അന്നൊരു സന്ധ്യയിൽ

Image
                                                                              "അല്ലാ ഇതാര് ? നീ പരിയേടത്തെ മാധവന്റെ മോനല്ലേ ? നീ എന്നാ നാട്ടിൽ വന്നത്" ? അമ്പലപ്പറമ്പിൽ അരയാൽ തറയിൽ പതിവില്ലാതെ ഇരിക്കുന്ന ആളോട് ആരാഞ്ഞു കൊണ്ട് കുഞ്ഞുണ്ണിയാർ   തറയിലെക്ക്  കേറി ഇരിപ്പ് ഉറപ്പിച്ചു ." മോനെ.... നിന്നെ കണ്ടിട്ടു കാലം കുറെ ആയി ... മുൻപ് കണ്ട ഒരു ഓർമ്മക്ക് ചോദിച്ചതാ ...എനിക്ക് തെറ്റിയില്ലല്ലോ  ? " "തെറ്റിയില്ലാന്നു അങ്ങട് കൂട്ടി കൊള്ളൂ " ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരൻ പറഞ്ഞു . "ഹോ ആശ്വാസായി .പ്രായമായില്ലേ ...കണ്ണും പിടിക്കുന്നില്ല ..ഓർമയും ശെരിയല്ല ...ഒരു ഊഹം വെച്ച് അങ്ങട് പറയന്നെ"...പിന്നെ എനിക്ക്  ദിവസവും സന്ധ്യയാവുമ്പോൾ ഈ തറയിൽ വന്നിരിക്കുന്ന ഒരു പതിവുണ്ട്  .കൊറച്ചു ദിവസായിട്ട് ഇവിടെ പതിവുകാരൊന്നും  വരുന്നില്ല .കൂട്ടം കൂടി ഇരുന്നാൽ പകരണ സൂക്കേട് വന്...
Image
ചില മോഹങ്ങൾ വസന്ത മായീ വിരിയും ചില ബന്ധങ്ങൾ ശിശിരമായി കൊഴിയും ചില സ്വപ്‌നങ്ങൾ ഗ്രീഷ്മമായി കരിയും ചില ദുഖങ്ങൾ വർഷമായി പെയ്തൊഴിയും .......

ഇവൾ വെറുക്കപെട്ടവൾ

Image
മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത മാനം വെടിഞ്ഞൊരു ദേഹവുമായി മരണത്തെ കാത്തൊരു കോണിൽ മണ്ണിൽ പെണ്ണായി ജന്മം പൂകിയന്നു മാറിലടക്കി പിടിക്കാൻ പോലുമുതിരാതെ മാറിനിന്നു ശപിച്ചീ പെണ്ണിൻ ജന്മത്തെ മൂകയെ പോലിരുന്നു തേങ്ങിയ മാതവൊഴികെയെല്ലാരും... മാനസം മയക്കും പൊന്നുപോൽ മാസ്മരിക പുഞ്ചിരി ഉതിർത്തവൾ മൊഞ്ചുള്ള കൊഞ്ചലിൽ മൊഴിയുമായി മാരിവില്ലിൻ അഴകും അണിഞ്ഞവൾ മാൻ പേടാപെണ്ണായി വളർന്നവൾ മധുരമാം പ്രണയത്തെ പിന്നീട് അറിഞ്ഞിവൾ മാദക സൌന്ദര്യം പൂത്തുലഞ്ഞനാൾ മറക്കുകയിലൊരിക്കലുമെന്നുരഞ്ഞു മെല്ലെ കവർന്നെടുത്താ ചുടു യൌവനം മായാവിലോലനാം കള്ള കാമുകൻ മഞ്ഞിലും മഴയിലും കാത്തു പിന്നീടവൾ മാനസം കവർന്നു മറഞ്ഞൊരാ തോഴനെ മനസിൽ ദുഖങ്ങൾ പേറിയാ പെണ്ണിനെ മാലോകർ പേരിട്ടു ഉന്മാദ മോടെ മാനംകളഞ്ഞു പിഴച്ചൊരു പെണ്ണെന്നു മഞ്ഞവെളിച്ചം പൂത്തവഴിയോരത്ത് മന്യന്മാരോത്ത് വിലപെശിനിന്നവൾ മഞ്ചലിലെന്തിയ കാമകൊതിയന്മാർ മദൊന്മത്തരായി ഉല്ലസിച്ചവളുടെ മാദകത്വം കരിഞ്ഞുണങ്ങും വരെ മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത...

വെളുക്കാൻ തേച്ചത്

Image
നേരം പര പര വെളുക്കുന്നതെ ഉള്ളു .പാർക്കിന്റെ ഓരോ കോണും ആരോഗ്യ തല്പരരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .സിറ്റിയിലെ അറിയപെടുന്ന വീഥികളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ തിക്കും തിരക്കും ഒഴിഞ്ഞ നേരം ഇല്ല എന്ന് പറയാം .,സമ്മർ ഒഴിവായതിനാൽ കുട്ടി പട്ടാളങ്ങളും ഉണ്ട് .ആളുകളുടെ തിരക്ക് കൊണ്ട് തന്റെ സ്വകാര്യതകൾ നഷ്ടപെടുന്നവിഷമങ്ങൾ ഉള്ളിൽ ഒതുക്കി മേനോൻ സർ പതിവ് വ്യയമങ്ങളിൽ എർപെട്ടു.വ്യായാമത്തിന്റെ ക്ഷീണതാൽ ശരീരം പണി മുടക്കിയാലോ എന്നചിന്തയുണ്ടെങ്കിലും ഈ 68 കാരൻ ആരോഗ്യ ദൃഡ ഗത്രനാണ് എന്ന് ബോധ്യ പെടുത്തുന്ന രീതിയിൽഎന്തെങ്കിലും ഓരോ വ്യായാമ പരാക്രമങ്ങൾ കാണിക്കാറുണ്ട് . കാണിക്കാറുണ്ട് . .ഷൊർറ്റ്സും ലെഗ്ഗിനും ഒകെ ധരിച്ചു എളകിതുള്ളി ജോഗിങ്ങിനു വരുന്ന തരുണീ മണികൾ ഉള്ള അവസരങ്ങളിൽ ആണെന്ന് മാത്രം .പാര്ക്കിന് നടുവിൽ ഉള്ള താമര കുളത്തിനു ചുറ്റും വലം വെച്ച് വര്ണശലഭങ്ങളെ പോലെ ഓടി നടക്കുന്ന അവർ തന്നെയും കൂടി ആണല്ലോ വലം വെക്കുന്നത് എന്ന് ഓർത്തപ്പോൾ മേനോൻ സാറിന്റെ മനസിൽ സന്തോഷപുളകങ്ങളുടെ ലഡ്ഡുകൾ തുടരെ പൊട്ടി .ഇങ്ങിയൊരു അവസരത്തിനും കൂടി ആണല്ലോ താൻ ഈ കുളത്തിന് അരികിൽ ...

മുക്കുറ്റിപൂക്കൾ

Image
തിമർത്തു പെയ്ത മഴയിൽ നിറഞ്ഞൊഴുകിയ പുഴയിൽ പാർവതി തന്റെ പ്രതിബിംബം നോക്കിനിന്നു പാർവതിക്ക് എന്നും . ഒരുപാട് സ്നേഹമായിരുന്നു  ഈ പുഴയോട് .തന്റെ മനസിലെ അടങ്ങാത്ത വേദനകൾ  മുഴുവനും അവൾ ഏറ്റെടുകുന്നതുകൊണ്ടുതന്നെ. ഈ പാവം പെണ്ണിന്റെ കണ്ണുനീർ സ്വീകരിക്കാൻ അവൾ എന്നും തയ്യാറായിരുന്നു .അത് കാലാവർഷമായാലും  കരിഞ്ഞു ഉണങ്ങിയ  വേനലായാലും . മഴ പെയ്തോടെ  മണൽ ലോറികൾ കൂത്താടി ചതരഞ്ഞ അവളുടെ തീരസൌന്ദര്യം  വീണ്ടും പച്ചപട്ടണിഞ്ഞു. പുൽമെടക്കുള്ളിൽ അങ്ങിങ്ങായി പൂത്തുനിന്ന മുക്കുറ്റിപൂക്കൾ കണ്ടപ്പോഴാണ്  ഓണം ഇങ്ങെത്തിയല്ലോ എന്നോർത്തത്.  ഒരിക്കൽ എന്തേവരാൻ  വൈകുന്നതെന്ന് കരുതി കാത്തിരുന്ന പൊന്നോണം ഇനിമേൽ തനിക്ചിന്തിക്കാൻപോലും ഇഷ്ടമില്ലതതായി എന്നോര്ത്തപോൾ പാർവതിയുടെകണ്ണുകൾ  ഈറനണിഞ്ഞു ."ഈ  പർവതികുട്ടിടെ  പുഴയോടുള്ള സങ്കടം പറച്ചിൽ തീര്ന്നില്ലേ "  പിന്നിൽ നന്ദിനി പശുവുമായി കൃഷ്ണൻ കുട്ടി "ഇങ്ങിനെ  ഒരാള്  നിന്റെ നിഴല്പറ്റിഉള്ളത്  നീ അറിയുന്നില്ലേപർവതി?" അയാളുടെ  വാക്കുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു   നടക്കുമ്പോൾ മാനം ...

എന്റെ കവിത

Image
എന്റെ ഈ കവിത ആളി പടരും മുന്പെ ആറി അണഞ്ഞു ഭസ്മമായി  മാറിയ സ്നേഹതിന്  തീ കണമാണ് പൊഴിയുന്നതിനു മുന്പ്‌ കണ്‍  കോണില്  പൊടിഞ്ഞൊരു കണ്ണ് നീര്  തുള്ളിയാണ് അനുഭവിച്ചരിയും  മുന്പെ നിലച്ചുപോയ ഹൃദയത്തിൻ സ്പന്ദനമാണ് വേദന എന്തെന്നു അറിഞ്ഞ ആ   സ്പന്ദനത്തിന് രക്ത കണികയാണ് !        

വിണ്ണിലെ നക്ഷത്രങ്ങള്‍

Image
ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക്‌ മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ്‌ പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും . ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍ ...

അമ്മതന്‍ സ്നേഹം

Image
ഈറ്റൂ നോവേറ്റൂ പെറ്റൊരമ്മ ആറ്റൂ നോറ്റൂ വളര്ത്തിയോരമ്മ ആലോലം താരാട്ട് പാടിയോരമ്മ അല്ലലറിയാതെ വളര്ത്തിയോരമ്മ ഇന്നേതോ വൃദ്ധസദനത്തില്‍- അന്ധകാരത്തില്‍ മുഖം പൂഴ്ത്തികരയുമമ്മ കുഞ്ഞികിനവ്‌ കണ്ടുറങ്ങാന്‍ കുഞ്ഞിളം മിഴികള്‍ മൂടുംവരെ പിഞ്ചിളം ചുണ്ടില്‍ പാല്ച്ചുരത്തി നെഞ്ചിലെ ചൂടുപകര്‍ന്നോരമ്മ അന്യയെന്നപോലെ പാതവഴിയോരത്ത് ഈറ്റുനീരിനായി കേണിടുന്നു കാച്ചിമിനുക്കിയാ സ്നേഹപ്രഭ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ കാടത്വമുള്ള മനസുമായി കപട്യമില്ലതാപുണ്യതിനെ കണ്ണുനീര്‍ പുഴയിലോഴിക്കിടുന്നു കാരുണ്യമില്ലാതെ കൈയൊഴിഞ്ഞ കണ്ണിലുണ്ണി തന്‍ പാദങ്ങളില്‍ കുഞ്ഞുമുള്‍മുന കൊണ്ടൊന്നു നോവല്ലെന്നു കരളുരുകുമ്പോഴും കേണിടുന്ന അമ്മതന്‍ ഹൃത്തിലെ നൊമ്പരത്തെ ആരറിയുന്നു ഈ പാരിടത്തില്‍ ?

ഒരു അന്ത്യവിലാപം

Image
ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ ഇനിഞാന്‍ നുകരട്ടെ ഒരന്തിമനിശ്വാസം ഇവിടെ ഒടുങ്ങുകയാണല്ലൊ ഈ ജന്മം ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ! ആരോഎനിക്കായീ ഒരുക്കിവെച്ച ആ കൊടുംകെണിയില്‍ ഞാന്‍ വീണുപോയീ വിഷമയമാണെന്നറിഞ്ഞിടാതെ വിശപ്പൊന്നടക്കുവാന്‍ നുകര്‍ന്നുപ്പോയീ മനംനൊന്തു ശാപം പൊഴിച്ചവരൊക്കെയും മരവിച്ചുപോയൊരെന്‍ ദേഹംകണ്ടു നാളെ മനമറിഞ്ഞൊന്നുകരയില്ലല്ലൊ മറിച്ചാനന്ദം കൊണ്ടുറയുമല്ലൊ മരണത്തിന്‍ കരാളഹസ്തമെന്നെയിതാ മുറുകെപുണരാന്‍ തുടങ്ങിയല്ലൊ... കൈക്കാല്‍ കുഴയുന്നു......ചിറകുകള്‍ കൊഴിയുന്നു തൊണ്ടവരളുന്നു...ശ്വാസം നിലയ്ക്കുന്നു എന്റെയീ അന്ത്യനിമിഷതിലും ഏറെയൊന്നുമില്ലല്ലൊ ചൊല്ലാന്‍ എങ്കിലുമീ പാവമാം പാറ്റതന്‍ അന്ത്യവിലപമൊന്നു കേട്ടുകൊള്ളൂ

വളപ്പൊട്ടുകള്‍

Image
അരയാലിലകള്‍ അഷ്ടപദി പാടും അമ്പലപറമ്പിലെ നടയിലന്നു നീ ആദ്യമായി ചൊല്ലിയതോര്‍മയുണ്ടോ അഴകേ ! നിന്‍ പ്രണയത്തിന്‍താളമല്ലെ അരയാലിലകള്‍ ഉതിര്‍ത്തതെന്നു........ അകലെ നിന്നെത്തിയ പുതുമഴയില്‍ അറിയാതെ നമ്മള്‍ നനഞ്ഞനേരം അരികത്തിരുന്നു നീ ചൊല്ലിയല്ലോ അകതാരിലാണല്ലൊ ആ മഴ പെയ്തതെന്നു! അഴകേ നിന്‍ പ്രണയമഴയായിരുന്നെന്നു....... അകലെ സായംസന്ധ്യ ചായുംന്നേരം അംബരം ചുംബിച്ച നിറങ്ങള്‍ നോക്കി അന്നെന്‍ കാതില്‍ ചൊല്ലിയല്ലോ ? ആ വര്‍ണരേണുക്കള്‍ പടര്‍ന്നതെന്‍ നെഞ്ചിലെന്നു അതുനിന്‍ പ്രണയത്തിന്‍ നിറങളെന്നു ഒടുവിലൊരു യാത്രമൊഴിയുടെ നോവുമായി ഒരുനാളില്‍ നീയണഞന്നേരം ഓമനിച്ചെന്നെ അരികില്‍ ചേര്‍ത്തു ഓര്‍മ്മകള്‍ ഓരോന്നായി അയവിറക്കി ഓരോനിമിഷവും ഇഴഞ്ഞുനീങ്ങി....... പിരിയുന്ന ന്നേരം തകര്‍ന്നൊരെന്‍ തരിവളതുണ്ടുകള്‍ നോക്കിമെല്ലേ മൊഴിഞില്ലെ നീ എന്‍ പ്രിയതമനെ ഉടഞ്ഞത് നിന്റെയാ വളകളല്ല ഇതുവരെ പ്രണയം നിറഞ്ഞ നിന്‍ ഹൃദയമെന്ന്....നിന്റെയാ ഹൃദയമെന്നു......... ..................................................................................... .........

വൈകി വന്ന മാവേലി

Image
വാതിലില്‍ തുടര്‍ചെയുള്ള മുട്ടല്‍ കേട്ടാണു്‌ ഞെട്ടിയുണര്‍ന്നത് .ഈ കൊച്ചുവെളുപ്പന്ക്കാലത്ത് സുഖകരമായഉറക്കം നഷ്ടപെടുത്തിയെന്നുള്ള നീരസത്തോടെ വാതില്‍ തുറന്ന എനിക്ക് പുറത്തു നിന്ന ആളുടെ രൂപം അവ്യക്തമായിരുന്നു. എന്നാലും അകത്തുനിന്നും പുറത്തെക്കൊഴുകിയ നേരിയ വെളിച്ചത്തില്‍ കണ്ട രൂപം എന്നെ അലപനേരം സ്തംബിപ്പിച്ചു . ഉറക്കഷീണം വിട്ടുമാറാത്ത കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി.. അല്‍ഭുതപെട്ടു നിന്ന എന്റെ അനുവാദമില്ലാതെ ആ രൂപം അകത്തേക്ക് കയറി . "ക്ഷമിക്കണം ...അങ്ങ് ?" സ്ഥലകാലബൊധം വീണ്ടെടുത്തു ഞാന്‍ ആരാഞ്ഞു . "കുഞ്ഞേ സംശയിക്കേണ്ട സാക്ഷാല്‍ മാവേലിതന്നെ ...നിങ്ങള്‍ മലയാളീകള്‍ ഓണത്തിന് കാത്തിരിക്കാറുള്ള മാവേലി മന്നന്‍ . ഞാന്‍ വീണ്ടും സംശയകുരുക്കില്‍ പെട്ടു മാവെലി മന്നനൊ ? അങ്ങ് ഇവിടെ ?ഹൈദരാബാദില്‍? ദേഹം മുഴുവന്‍ കുളിരുകോരിയിട്ട പൊലെ നിന്ന എന്നോട് അദ്ദേഹം മൊഴിഞ്ഞു ഒക്കെ പറയാം .. ദാഹിച്ചിട്ടുവയ്യ അല്പം ദാഹജലം തരൂ ..മകളെ. ഓടിപോയി എടുതുകൊണ്ടുവന്ന ജലം ഒറ്റയടിക്ക് പരവശത്തൊടെ മോന്തിയ മാവേലിയെ ഞാന്‍ അടിമുടി നോക്കികണ്ടു തികച്ചും വിവശനായിരുന്നു അദ്ദേഹം .ചിത്രത്തില്‍ മാത്രം കണ്ട രൂപം പോലെയല...

നിഴല്‍

Image
വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍ വ്രണിതമോഹങള്‍ ക്കെന്തു മൂല്യം വിലയേറുമതിനസ്ഥി നുറുങുകള്‍ വിജനതയിലലിയുന്നു ധൂളികളായി പടിയിറങുമാ നിഴലില്‍ മീതെയിടറി പതിഞ്ഞൊരെന്‍ തേങ്ങലുകള്‍ പറയുമെന്നാശിച വാക്കുകള്‍ക്കായ് പടിപ്പുര വാതിലില്‍ കാത്തിരുന്നു പതറുമെന്‍ ഗാത്രത്തെ താങ്ങുവാനായി പവിത്രമാം കണ്ണീര്‍ തുടയ്ക്കുവാനായി പടരുമായിരുട്ടില്‍ ചുഴിഞ്ഞു നോക്കി പിന്തിരിഞ്ഞുവരും നിന്‍ നിഴലിനായി പ്രഹേളീകയിലേകയായ്.................... പ്രഹേളീകയിലേകയായ്...........

രാജന്‍..പി ദേവ്‌ അന്തരിച്ചു

Image
കൊച്ചി: വ്യത്യസ്‌തമായ അഭിനയശൈലികൊണ്ട്‌ ജനപ്രീതി നേടിയ നടന്‍ രാജന്‍.പി ദേവ്‌(58) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍: ആഷമ്മ, ജിബിള്‍ രാജ്‌. മൃതദേഹം ഉച്ചയ്‌ക്ക്‌ ശേഷം രണ്ട്‌ മണിമുതല്‍ നാല്‌ മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന്‌ വെയ്‌ക്കും. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ ശേഷം അങ്കമാലി കറുകുറ്റിയില്‍ നടക്കും. എന്‍.എന്‍. പിള്ളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. 1983 ല്‍ ഫാസിലിന്റെ എന്റെ 'മാമാട്ടിക്കുട്ടിയമ്മയാണ്‌' ചേര്‍ത്തല സ്വദേശിയായ രാജന്‍.പി യുടെ ആദ്യ സിനിമ. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യവേഷങ്ങളിലും ഒരു പോലെ തിളങ്ങി. രണ്ട്‌ തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ്‌ അദ്ദേഹത്തിന്‌ ജനമനസ്സുകളില്‍ ...

ഓര്‍മയിലെ ദുഃഖമഴ

Image
മഴ എനിക്ക് പ്രിയം ...ഉള്ളതാണെങ്കിലും .കള്ളകര്‍കിടത്തിലെ .... കറുത്തിരുണ്ട മഴയെ എനിക്ക് വെറുപ്പാണ് ...ഭയമാണ് അതിന്റെ ഓര്‍മ ..........എന്നും പിന്തുടരുന്നു ഒരു വേദനയാണ് .... അന്ന് .......ഒരു പാടു നാളുകള്‍ക്ക് .മുന്‍പ്‌ ...പുറത്തു തകര്‍ത്ത്‌ പെയ്യുന്നകറുത്ത മഴ ..അകത്തു അമ്മയുടെ ...കരച്ചില്‍ ...ഒപ്പം ..ബന്ധുക്കളുടെയും ....നോക്കുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരുന്നു ...ശാന്തമായി തലക്കല്‍ വിളക്ക് വെച്ചത് എന്തിനാണെന്ന് മനസിലായില്ല ..വെള്ള മുണ്ട് മുഖം മൂടി പുതച്ചതും അവസാനം ഏതോ ഒരു നിമിഷത്തില്‍ ഉറങ്ങികൊണ്ടിരുന്ന അച്ഛനെ എടുത്തു കൊണ്ടു പോയപ്പോള്‍ സങ്കടം വന്നു ... അച്ചന്‍ മിണ്ടാതെ പോയല്ലോ എന്നോര്‍ത്ത് ...ഒരുപാടു കരഞ്ഞു.....പിന്നെ എല്ലാം ഒരു സ്വപനം പോലെ തോന്നി . * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * നാളുകള്‍ നീങ്ങി ..മഴ അല്പം മാറി നിന്നു .മുറ്റത്ത്‌ നിറയെ പൂക്കള്‍ വിരിഞ്ഞു.. ഓണപൂക്കള്‍ ..തൊടിയില്‍ മുക്കുറ്റി ..പൂ പറിക്കാന്‍ പോവുന്ന കൂട്ടുക്കാരോടൊപ്പം ..ഇറങ്ങിയപ്പോള്‍ അമ്മ വിലക്കി "വേണ്ട ഉണ്ണി പോവണ്ട "നമുക്കു പൂക്കളം ഇടണ്ടേ ?..എന്ന ചോദ്യ...

മഴത്തുള്ളികള്‍

Image
മഴ.... അത് എന്നും ഒരു അനുഭവമാണ്....... മധ്യ വേനലിന്റെ കൊടും ചൂടു ഏറി വരുമ്പോള്‍എല്ലാ മനസുകളും ഒരു പുതുമഴയുടെ വരവിനായി കൊതിക്കുന്നു ....ഒരു വേഴാമ്പലിനെപൊലെ... പുതുമഴ....അതിന്റെ സുഗന്ധം എന്നും മറക്കാനാവത്ത താണെന്നു എല്ലവര്ക്കും അറിയാം .ആ ചാറ്റല്‍ മഴ ഒരു കനത്ത മഴയാകുമ്പോള്‍.....മനസിന്നുള്ളില്‍ പറഞ്ഞറിയിക്കാന്‍ ഒരു സന്തോഷം ..... പിന്നിടത് പെയ്തു പെരുമഴയാകുമ്പൊള്‍ അതുവരെ അതിനെ സ്നേഹിച്ചവര്‍ ശപിക്കും" നശിച്ച മഴ ...ഒന്നു തോര്‍ന്നിരുന്നെങ്കില്‍...എന്ന് ഞാന്‍ ഇന്ന് ഇങൂ ദൂരെ ഈ മെട്രൊനഗരതിലെ തിരക്കിനു ഉള്ളിലെ ഒരു ഫ്ലാറ്റിലെ ഏകാന്തതയില്‍ ഇരുന്നു ..ആ മഴയെ ഓര്‍ക്കുന്നു ...... ഒപ്പം മനസിന്റെ കോണില്‍ ആ മഴയുടെ കുളിരും പേറിയ എന്റെ ഗ്രാമത്തിന്റെ ചിത്രവും .....ദൂരെ നിന്നു ആരവത്തോടെ പെയ്തുവരുന്ന ആ മഴയുടെ സംഗീതം ...ഇന്നു വെറും ഓര്‍മയില്‍ ....മാത്രമായി അവശേഷിക്കുന്നു ഇവിടെയും മഴ പെയ്യുന്നു ...വല്ലപ്പോഴും .... സംഗീതമില്ലാത്ത സ്നേഹമില്ലാത്ത പ്രണയമില്ലാത്ത .... അഹംങ്കാരി ആയ....മഴ... ഒറ്റപെയ്യലില്‍ ഒരുപാടു വിനകള്‍ വരുത്തി വെച്ചു ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ പോവുന്ന ആ മഴയെ സ്നേഹിക്കാന്‍...ആസ്വദിക്ക...