അമ്മതന്‍ സ്നേഹം
ഈറ്റൂ നോവേറ്റൂ പെറ്റൊരമ്മ
ആറ്റൂ നോറ്റൂ വളര്ത്തിയോരമ്മ
ആലോലം താരാട്ട് പാടിയോരമ്മ
അല്ലലറിയാതെ വളര്ത്തിയോരമ്മ
ഇന്നേതോ വൃദ്ധസദനത്തില്‍-
അന്ധകാരത്തില്‍ മുഖം പൂഴ്ത്തികരയുമമ്മ
കുഞ്ഞികിനവ് കണ്ടുറങ്ങാന്‍
കുഞ്ഞിളം മിഴികള്‍ മൂടുംവരെ
പിഞ്ചിളം ചുണ്ടില്‍ പാല്ച്ചുരത്തി
നെഞ്ചിലെ ചൂടുപകര്‍ന്നോരമ്മ
അന്യയെന്നപോലെ പാതവഴിയോരത്ത്
ഈറ്റുനീരിനായി കേണിടുന്നു
കാച്ചിമിനുക്കിയാ സ്നേഹപ്രഭ
കണ്ടില്ലെന്നു നടിച്ചുകൊണ്ട്
കാടത്വമുള്ള മനസുമായി
കപട്യമില്ലതാപുണ്യതിനെ
കണ്ണുനീര്‍ പുഴയിലോഴിക്കിടുന്നു
കാരുണ്യമില്ലാതെ കൈയൊഴിഞ്ഞ
കണ്ണിലുണ്ണി തന്‍ പാദങ്ങളില്‍
കുഞ്ഞുമുള്‍മുന കൊണ്ടൊന്നു നോവല്ലെന്നു
കരളുരുകുമ്പോഴും കേണിടുന്ന
അമ്മതന്‍ ഹൃത്തിലെ നൊമ്പരത്തെ
ആരറിയുന്നു ഈ പാരിടത്തില്‍ ?
kollaam
ReplyDeleteകവിത നന്നായിട്ടുണ്ട്..
ReplyDeleteആശംസകള്‍..!!
സസ്നേഹം,
ജോയിസ്..
അമ്മ ഒരു വല്ലാത്ത വികാരമാണ്. ആ സ്നേഹത്തിന് മുന്‍പില്‍ മറ്റെന്തുണ്ട്?
ReplyDelete