Posts

Showing posts from 2010

വിണ്ണിലെ നക്ഷത്രങ്ങള്‍

Image
ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക്‌ മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ്‌ പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും . ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍

അമ്മതന്‍ സ്നേഹം

Image
ഈറ്റൂ നോവേറ്റൂ പെറ്റൊരമ്മ ആറ്റൂ നോറ്റൂ വളര്ത്തിയോരമ്മ ആലോലം താരാട്ട് പാടിയോരമ്മ അല്ലലറിയാതെ വളര്ത്തിയോരമ്മ ഇന്നേതോ വൃദ്ധസദനത്തില്‍- അന്ധകാരത്തില്‍ മുഖം പൂഴ്ത്തികരയുമമ്മ കുഞ്ഞികിനവ്‌ കണ്ടുറങ്ങാന്‍ കുഞ്ഞിളം മിഴികള്‍ മൂടുംവരെ പിഞ്ചിളം ചുണ്ടില്‍ പാല്ച്ചുരത്തി നെഞ്ചിലെ ചൂടുപകര്‍ന്നോരമ്മ അന്യയെന്നപോലെ പാതവഴിയോരത്ത് ഈറ്റുനീരിനായി കേണിടുന്നു കാച്ചിമിനുക്കിയാ സ്നേഹപ്രഭ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ കാടത്വമുള്ള മനസുമായി കപട്യമില്ലതാപുണ്യതിനെ കണ്ണുനീര്‍ പുഴയിലോഴിക്കിടുന്നു കാരുണ്യമില്ലാതെ കൈയൊഴിഞ്ഞ കണ്ണിലുണ്ണി തന്‍ പാദങ്ങളില്‍ കുഞ്ഞുമുള്‍മുന കൊണ്ടൊന്നു നോവല്ലെന്നു കരളുരുകുമ്പോഴും കേണിടുന്ന അമ്മതന്‍ ഹൃത്തിലെ നൊമ്പരത്തെ ആരറിയുന്നു ഈ പാരിടത്തില്‍ ?

ഒരു അന്ത്യവിലാപം

Image
ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ ഇനിഞാന്‍ നുകരട്ടെ ഒരന്തിമനിശ്വാസം ഇവിടെ ഒടുങ്ങുകയാണല്ലൊ ഈ ജന്മം ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ! ആരോഎനിക്കായീ ഒരുക്കിവെച്ച ആ കൊടുംകെണിയില്‍ ഞാന്‍ വീണുപോയീ വിഷമയമാണെന്നറിഞ്ഞിടാതെ വിശപ്പൊന്നടക്കുവാന്‍ നുകര്‍ന്നുപ്പോയീ മനംനൊന്തു ശാപം പൊഴിച്ചവരൊക്കെയും മരവിച്ചുപോയൊരെന്‍ ദേഹംകണ്ടു നാളെ മനമറിഞ്ഞൊന്നുകരയില്ലല്ലൊ മറിച്ചാനന്ദം കൊണ്ടുറയുമല്ലൊ മരണത്തിന്‍ കരാളഹസ്തമെന്നെയിതാ മുറുകെപുണരാന്‍ തുടങ്ങിയല്ലൊ... കൈക്കാല്‍ കുഴയുന്നു......ചിറകുകള്‍ കൊഴിയുന്നു തൊണ്ടവരളുന്നു...ശ്വാസം നിലയ്ക്കുന്നു എന്റെയീ അന്ത്യനിമിഷതിലും ഏറെയൊന്നുമില്ലല്ലൊ ചൊല്ലാന്‍ എങ്കിലുമീ പാവമാം പാറ്റതന്‍ അന്ത്യവിലപമൊന്നു കേട്ടുകൊള്ളൂ