ഒരു അന്ത്യവിലാപം
ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ
ഇനിഞാന്‍ നുകരട്ടെ ഒരന്തിമനിശ്വാസം
ഇവിടെ ഒടുങ്ങുകയാണല്ലൊ ഈ ജന്മം
ഇനിഞാനൊരുങ്ങട്ടെ ഒരന്തിമയാത്രയ്ക്കായീ!
ആരോഎനിക്കായീ ഒരുക്കിവെച്ച
ആ കൊടുംകെണിയില്‍ ഞാന്‍ വീണുപോയീ
വിഷമയമാണെന്നറിഞ്ഞിടാതെ
വിശപ്പൊന്നടക്കുവാന്‍ നുകര്‍ന്നുപ്പോയീ
മനംനൊന്തു ശാപം പൊഴിച്ചവരൊക്കെയും
മരവിച്ചുപോയൊരെന്‍ ദേഹംകണ്ടു നാളെ
മനമറിഞ്ഞൊന്നുകരയില്ലല്ലൊ
മറിച്ചാനന്ദം കൊണ്ടുറയുമല്ലൊ
മരണത്തിന്‍ കരാളഹസ്തമെന്നെയിതാ
മുറുകെപുണരാന്‍ തുടങ്ങിയല്ലൊ...
കൈക്കാല്‍ കുഴയുന്നു......ചിറകുകള്‍ കൊഴിയുന്നു
തൊണ്ടവരളുന്നു...ശ്വാസം നിലയ്ക്കുന്നു
എന്റെയീ അന്ത്യനിമിഷതിലും
ഏറെയൊന്നുമില്ലല്ലൊ ചൊല്ലാന്‍
എങ്കിലുമീ പാവമാം പാറ്റതന്‍
അന്ത്യവിലപമൊന്നു കേട്ടുകൊള്ളൂ
Kollaam chechi...
ReplyDeletekollaam...
iniyum ithu pole ulla articles pratheekshikunnu....
അടിയന്തിരത്തിന്‍റെ സദ്യ കഴിക്കാമെന്ന് കരുതിയ ഞാന്‍ ആരായി.............:)
ReplyDeleteKOLLAM CHECHI
ReplyDeleteNoor Mon
ReplyDeleteനീ ഒന്ന് വിളിച്ചു നോക്ക്,,, ഞാന്‍ വരില്ല.. നീ ഒന്ന് മിണ്ടി നോക്ക് ,,, ഞാന്‍ മിണ്ടില്ല... നീ എന്നെ പ്രണയിച്ചു നോക്ക് ,,, ഞാന്‍ നിന്റെ പ്രണയിനിയാവില്ല.. ........................................ നീ വിളിക്കാതെ വരാനും,,, നീ പറയാതെ പാടാനും ,,, നീ പ്രണയിക്കാതെ , നിന്നെ പ്രണയിക്കുവാനും എനിക്കല്ലാതെ മറ്റാര്‍ക്കാവും?