വളപ്പൊട്ടുകള്‍




അരയാലിലകള്‍ അഷ്ടപദി പാടും
അമ്പലപറമ്പിലെ നടയിലന്നു നീ
ആദ്യമായി ചൊല്ലിയതോര്‍മയുണ്ടോ
അഴകേ ! നിന്‍ പ്രണയത്തിന്‍താളമല്ലെ
അരയാലിലകള്‍ ഉതിര്‍ത്തതെന്നു........


അകലെ നിന്നെത്തിയ പുതുമഴയില്‍
അറിയാതെ നമ്മള്‍ നനഞ്ഞനേരം
അരികത്തിരുന്നു നീ ചൊല്ലിയല്ലോ
അകതാരിലാണല്ലൊ ആ മഴ പെയ്തതെന്നു!
അഴകേ നിന്‍ പ്രണയമഴയായിരുന്നെന്നു.......


അകലെ സായംസന്ധ്യ ചായുംന്നേരം
അംബരം ചുംബിച്ച നിറങ്ങള്‍ നോക്കി
അന്നെന്‍ കാതില്‍ ചൊല്ലിയല്ലോ ?
ആ വര്‍ണരേണുക്കള്‍ പടര്‍ന്നതെന്‍ നെഞ്ചിലെന്നു
അതുനിന്‍ പ്രണയത്തിന്‍ നിറങളെന്നു


ഒടുവിലൊരു യാത്രമൊഴിയുടെ നോവുമായി
ഒരുനാളില്‍ നീയണഞന്നേരം
ഓമനിച്ചെന്നെ അരികില്‍ ചേര്‍ത്തു
ഓര്‍മ്മകള്‍ ഓരോന്നായി അയവിറക്കി
ഓരോനിമിഷവും ഇഴഞ്ഞുനീങ്ങി.......


പിരിയുന്ന ന്നേരം തകര്‍ന്നൊരെന്‍
തരിവളതുണ്ടുകള്‍ നോക്കിമെല്ലേ
മൊഴിഞില്ലെ നീ എന്‍ പ്രിയതമനെ
ഉടഞ്ഞത് നിന്റെയാ വളകളല്ല ഇതുവരെ
പ്രണയം നിറഞ്ഞ നിന്‍
ഹൃദയമെന്ന്....നിന്റെയാ ഹൃദയമെന്നു.........


.....................................................................................
.........

Comments

  1. അരയാലിലകള്‍ അഷ്ടപദി പാടും
    അമ്പലപറമ്പിലെ നടയിലന്നു നീ
    ആദ്യമായി ചൊല്ലിയതോര്‍മയുണ്ടോ
    അഴകേ ! നിന്‍ പ്രണയത്തിന്‍താളമല്ലെ
    അരയാലിലകള്‍ ഉതിര്‍ത്തതെന്നു.......

    മനോഹരമായിരിക്കുന്നു.. ഒരു ചലച്ചിത്രഗാനം പോലെ സുന്ദരം. ട്യൂൺ ചെയ്താൽ നന്നായിരിക്കും

    ReplyDelete
  2. ഇന്ന് gmailil വന്ന ഒരു ഫോര്‍വോര്‍ഡിലാണ് ഇത് കണ്ടത്. നന്നായെഴുതിയിരിക്കുന്നു . ഇനിയുമിനിയും ഏഴുതൂ :)

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു
    എന്റെ ബ്ലോഗ്‌ ഒന്ന് നോക്കു..
    http://www.neehaarabindhukkal.blogspot.com/

    ReplyDelete

Post a Comment

Popular posts from this blog

അന്നൊരു സന്ധ്യയിൽ

വൈകി വന്ന മാവേലി

വിണ്ണിലെ നക്ഷത്രങ്ങള്‍