അന്നൊരു സന്ധ്യയിൽ
"അല്ലാ ഇതാര് ? നീ പരിയേടത്തെ മാധവന്റെ മോനല്ലേ ? നീ എന്നാ നാട്ടിൽ വന്നത്" ? അമ്പലപ്പറമ്പിൽ അരയാൽ തറയിൽ പതിവില്ലാതെ ഇരിക്കുന്ന ആളോട് ആരാഞ്ഞു കൊണ്ട് കുഞ്ഞുണ്ണിയാർ തറയിലെക്ക് കേറി ഇരിപ്പ് ഉറപ്പിച്ചു ." മോനെ.... നിന്നെ കണ്ടിട്ടു കാലം കുറെ ആയി ... മുൻപ് കണ്ട ഒരു ഓർമ്മക്ക് ചോദിച്ചതാ ...എനിക്ക് തെറ്റിയില്ലല്ലോ ? " "തെറ്റിയില്ലാന്നു അങ്ങട് കൂട്ടി കൊള്ളൂ " ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരൻ പറഞ്ഞു . "ഹോ ആശ്വാസായി .പ്രായമായില്ലേ ...കണ്ണും പിടിക്കുന്നില്ല ..ഓർമയും ശെരിയല്ല ...ഒരു ഊഹം വെച്ച് അങ്ങട് പറയന്നെ"...പിന്നെ എനിക്ക് ദിവസവും സന്ധ്യയാവുമ്പോൾ ഈ തറയിൽ വന്നിരിക്കുന്ന ഒരു പതിവുണ്ട് .കൊറച്ചു ദിവസായിട്ട് ഇവിടെ പതിവുകാരൊന്നും വരുന്നില്ല .കൂട്ടം കൂടി ഇരുന്നാൽ പകരണ സൂക്കേട് വന്‍...
Comments
Post a Comment