നിഴല്‍





വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍
വ്രണിതമോഹങള്‍ ക്കെന്തു മൂല്യം
വിലയേറുമതിനസ്ഥി നുറുങുകള്‍
വിജനതയിലലിയുന്നു ധൂളികളായി

പടിയിറങുമാ നിഴലില്‍ മീതെയിടറി
പതിഞ്ഞൊരെന്‍ തേങ്ങലുകള്‍
പറയുമെന്നാശിച വാക്കുകള്‍ക്കായ്
പടിപ്പുര വാതിലില്‍ കാത്തിരുന്നു

പതറുമെന്‍ ഗാത്രത്തെ താങ്ങുവാനായി
പവിത്രമാം കണ്ണീര്‍ തുടയ്ക്കുവാനായി
പടരുമായിരുട്ടില്‍ ചുഴിഞ്ഞു നോക്കി
പിന്തിരിഞ്ഞുവരും നിന്‍ നിഴലിനായി

പ്രഹേളീകയിലേകയായ്....................
പ്രഹേളീകയിലേകയായ്...........

Comments

  1. This comment has been removed by a blog administrator.

    ReplyDelete
  2. നന്നായിരിക്കുന്നു വളരെ നന്നായിരിക്കുന്നു........

    ReplyDelete
  3. good aan ketto...sherikkum feel cheythu...unni molle orthappol....manasil ninu pokunilla..aa unni molle....

    ReplyDelete
  4. വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍
    വ്രണിതമോഹങള്‍ ക്കെന്തു മൂല്യം

    നല്ല വരികൾ, നല്ല ശൈലി, നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

അന്നൊരു സന്ധ്യയിൽ

വൈകി വന്ന മാവേലി

വിണ്ണിലെ നക്ഷത്രങ്ങള്‍