വിണ്ണിലെ നക്ഷത്രങ്ങള്‍
ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക് മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ് പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും . ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍ ...