വെളുക്കാൻ തേച്ചത്
നേരം പര പര വെളുക്കുന്നതെ ഉള്ളു .പാർക്കിന്റെ ഓരോ കോണും ആരോഗ്യ തല്പരരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .സിറ്റിയിലെ അറിയപെടുന്ന വീഥികളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ തിക്കും തിരക്കും ഒഴിഞ്ഞ നേരം ഇല്ല എന്ന് പറയാം .,സമ്മർ ഒഴിവായതിനാൽ കുട്ടി പട്ടാളങ്ങളും ഉണ്ട് .ആളുകളുടെ തിരക്ക് കൊണ്ട് തന്റെ സ്വകാര്യതകൾ നഷ്ടപെടുന്നവിഷമങ്ങൾ ഉള്ളിൽ ഒതുക്കി മേനോൻ സർ പതിവ് വ്യയമങ്ങളിൽ എർപെട്ടു.വ്യായാമത്തിന്റെ ക്ഷീണതാൽ ശരീരം പണി മുടക്കിയാലോ എന്നചിന്തയുണ്ടെങ്കിലും ഈ 68 കാരൻ ആരോഗ്യ ദൃഡ ഗത്രനാണ് എന്ന് ബോധ്യ പെടുത്തുന്ന രീതിയിൽഎന്തെങ്കിലും ഓരോ വ്യായാമ പരാക്രമങ്ങൾ കാണിക്കാറുണ്ട് . കാണിക്കാറുണ്ട് . .ഷൊർറ്റ്സും ലെഗ്ഗിനും ഒകെ ധരിച്ചു എളകിതുള്ളി ജോഗിങ്ങിനു വരുന്ന തരുണീ മണികൾ ഉള്ള അവസരങ്ങളിൽ ആണെന്ന് മാത്രം .പാര്ക്കിന് നടുവിൽ ഉള്ള താമര കുളത്തിനു ചുറ്റും വലം വെച്ച് വര്ണശലഭങ്ങളെ പോലെ ഓടി നടക്കുന്ന അവർ തന്നെയും കൂടി ആണല്ലോ വലം വെക്കുന്നത് എന്ന് ഓർത്തപ്പോൾ മേനോൻ സാറിന്റെ മനസിൽ സന്തോഷപുളകങ്ങളുടെ ലഡ്ഡുകൾ തുടരെ പൊട്ടി .ഇങ്ങിയൊരു അവസരത്തിനും കൂടി ആണല്ലോ താൻ ഈ കുളത്തിന് അരികിൽ ...