Posts

Showing posts from August, 2014

മുക്കുറ്റിപൂക്കൾ

Image
തിമർത്തു പെയ്ത മഴയിൽ നിറഞ്ഞൊഴുകിയ പുഴയിൽ പാർവതി തന്റെ പ്രതിബിംബം നോക്കിനിന്നു പാർവതിക്ക് എന്നും . ഒരുപാട് സ്നേഹമായിരുന്നു  ഈ പുഴയോട് .തന്റെ മനസിലെ അടങ്ങാത്ത വേദനകൾ  മുഴുവനും അവൾ ഏറ്റെടുകുന്നതുകൊണ്ടുതന്നെ. ഈ പാവം പെണ്ണിന്റെ കണ്ണുനീർ സ്വീകരിക്കാൻ അവൾ എന്നും തയ്യാറായിരുന്നു .അത് കാലാവർഷമായാലും  കരിഞ്ഞു ഉണങ്ങിയ  വേനലായാലും . മഴ പെയ്തോടെ  മണൽ ലോറികൾ കൂത്താടി ചതരഞ്ഞ അവളുടെ തീരസൌന്ദര്യം  വീണ്ടും പച്ചപട്ടണിഞ്ഞു. പുൽമെടക്കുള്ളിൽ അങ്ങിങ്ങായി പൂത്തുനിന്ന മുക്കുറ്റിപൂക്കൾ കണ്ടപ്പോഴാണ്  ഓണം ഇങ്ങെത്തിയല്ലോ എന്നോർത്തത്.  ഒരിക്കൽ എന്തേവരാൻ  വൈകുന്നതെന്ന് കരുതി കാത്തിരുന്ന പൊന്നോണം ഇനിമേൽ തനിക്ചിന്തിക്കാൻപോലും ഇഷ്ടമില്ലതതായി എന്നോര്ത്തപോൾ പാർവതിയുടെകണ്ണുകൾ  ഈറനണിഞ്ഞു ."ഈ  പർവതികുട്ടിടെ  പുഴയോടുള്ള സങ്കടം പറച്ചിൽ തീര്ന്നില്ലേ "  പിന്നിൽ നന്ദിനി പശുവുമായി കൃഷ്ണൻ കുട്ടി "ഇങ്ങിനെ  ഒരാള്  നിന്റെ നിഴല്പറ്റിഉള്ളത്  നീ അറിയുന്നില്ലേപർവതി?" അയാളുടെ  വാക്കുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു   നടക്കുമ്പോൾ മാനം ...