Posts

Showing posts from December, 2015

ഇവൾ വെറുക്കപെട്ടവൾ

Image
മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത മാനം വെടിഞ്ഞൊരു ദേഹവുമായി മരണത്തെ കാത്തൊരു കോണിൽ മണ്ണിൽ പെണ്ണായി ജന്മം പൂകിയന്നു മാറിലടക്കി പിടിക്കാൻ പോലുമുതിരാതെ മാറിനിന്നു ശപിച്ചീ പെണ്ണിൻ ജന്മത്തെ മൂകയെ പോലിരുന്നു തേങ്ങിയ മാതവൊഴികെയെല്ലാരും... മാനസം മയക്കും പൊന്നുപോൽ മാസ്മരിക പുഞ്ചിരി ഉതിർത്തവൾ മൊഞ്ചുള്ള കൊഞ്ചലിൽ മൊഴിയുമായി മാരിവില്ലിൻ അഴകും അണിഞ്ഞവൾ മാൻ പേടാപെണ്ണായി വളർന്നവൾ മധുരമാം പ്രണയത്തെ പിന്നീട് അറിഞ്ഞിവൾ മാദക സൌന്ദര്യം പൂത്തുലഞ്ഞനാൾ മറക്കുകയിലൊരിക്കലുമെന്നുരഞ്ഞു മെല്ലെ കവർന്നെടുത്താ ചുടു യൌവനം മായാവിലോലനാം കള്ള കാമുകൻ മഞ്ഞിലും മഴയിലും കാത്തു പിന്നീടവൾ മാനസം കവർന്നു മറഞ്ഞൊരാ തോഴനെ മനസിൽ ദുഖങ്ങൾ പേറിയാ പെണ്ണിനെ മാലോകർ പേരിട്ടു ഉന്മാദ മോടെ മാനംകളഞ്ഞു പിഴച്ചൊരു പെണ്ണെന്നു മഞ്ഞവെളിച്ചം പൂത്തവഴിയോരത്ത് മന്യന്മാരോത്ത് വിലപെശിനിന്നവൾ മഞ്ചലിലെന്തിയ കാമകൊതിയന്മാർ മദൊന്മത്തരായി ഉല്ലസിച്ചവളുടെ മാദകത്വം കരിഞ്ഞുണങ്ങും വരെ മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത...