വൈകി വന്ന മാവേലി
വാതിലില്‍ തുടര്‍ചെയുള്ള മുട്ടല്‍ കേട്ടാണു് ഞെട്ടിയുണര്‍ന്നത് .ഈ കൊച്ചുവെളുപ്പന്ക്കാലത്ത് സുഖകരമായഉറക്കം നഷ്ടപെടുത്തിയെന്നുള്ള നീരസത്തോടെ വാതില്‍ തുറന്ന എനിക്ക് പുറത്തു നിന്ന ആളുടെ രൂപം അവ്യക്തമായിരുന്നു. എന്നാലും അകത്തുനിന്നും പുറത്തെക്കൊഴുകിയ നേരിയ വെളിച്ചത്തില്‍ കണ്ട രൂപം എന്നെ അലപനേരം സ്തംബിപ്പിച്ചു . ഉറക്കഷീണം വിട്ടുമാറാത്ത കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി.. അല്‍ഭുതപെട്ടു നിന്ന എന്റെ അനുവാദമില്ലാതെ ആ രൂപം അകത്തേക്ക് കയറി . "ക്ഷമിക്കണം ...അങ്ങ് ?" സ്ഥലകാലബൊധം വീണ്ടെടുത്തു ഞാന്‍ ആരാഞ്ഞു . "കുഞ്ഞേ സംശയിക്കേണ്ട സാക്ഷാല്‍ മാവേലിതന്നെ ...നിങ്ങള്‍ മലയാളീകള്‍ ഓണത്തിന് കാത്തിരിക്കാറുള്ള മാവേലി മന്നന്‍ . ഞാന്‍ വീണ്ടും സംശയകുരുക്കില്‍ പെട്ടു മാവെലി മന്നനൊ ? അങ്ങ് ഇവിടെ ?ഹൈദരാബാദില്‍? ദേഹം മുഴുവന്‍ കുളിരുകോരിയിട്ട പൊലെ നിന്ന എന്നോട് അദ്ദേഹം മൊഴിഞ്ഞു ഒക്കെ പറയാം .. ദാഹിച്ചിട്ടുവയ്യ അല്പം ദാഹജലം തരൂ ..മകളെ. ഓടിപോയി എടുതുകൊണ്ടുവന്ന ജലം ഒറ്റയടിക്ക് പരവശത്തൊടെ മോന്തിയ മാവേലിയെ ഞാന്‍ അടിമുടി നോക്കികണ്ടു തികച്ചും വിവശനായിരുന്നു അദ്ദേഹം .ചിത്രത്തില്‍ മാത്രം കണ്ട രൂപം പോലെയല...