Posts

അന്നൊരു സന്ധ്യയിൽ

Image
                                                                              "അല്ലാ ഇതാര് ? നീ പരിയേടത്തെ മാധവന്റെ മോനല്ലേ ? നീ എന്നാ നാട്ടിൽ വന്നത്" ? അമ്പലപ്പറമ്പിൽ അരയാൽ തറയിൽ പതിവില്ലാതെ ഇരിക്കുന്ന ആളോട് ആരാഞ്ഞു കൊണ്ട് കുഞ്ഞുണ്ണിയാർ   തറയിലെക്ക്  കേറി ഇരിപ്പ് ഉറപ്പിച്ചു ." മോനെ.... നിന്നെ കണ്ടിട്ടു കാലം കുറെ ആയി ... മുൻപ് കണ്ട ഒരു ഓർമ്മക്ക് ചോദിച്ചതാ ...എനിക്ക് തെറ്റിയില്ലല്ലോ  ? " "തെറ്റിയില്ലാന്നു അങ്ങട് കൂട്ടി കൊള്ളൂ " ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരൻ പറഞ്ഞു . "ഹോ ആശ്വാസായി .പ്രായമായില്ലേ ...കണ്ണും പിടിക്കുന്നില്ല ..ഓർമയും ശെരിയല്ല ...ഒരു ഊഹം വെച്ച് അങ്ങട് പറയന്നെ"...പിന്നെ എനിക്ക്  ദിവസവും സന്ധ്യയാവുമ്പോൾ ഈ തറയിൽ വന്നിരിക്കുന്ന ഒരു പതിവുണ്ട്  .കൊറച്ചു ദിവസായിട്ട് ഇവിടെ പതിവുകാരൊന്നും  വരുന്നില്ല .കൂട്ടം കൂടി ഇരുന്നാൽ പകരണ സൂക്കേട് വന്നേ പിന്നെ അമ്പലത്തിലും ആളില്ല ,ആൽത്തറയിലും ആളില്ല "   അയാളുടെ വാക്കുകൾ കേട്ട്  ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി .                                കുറച്ചു നാളുകൾക്കു ശേഷം സംസ
Image
ചില മോഹങ്ങൾ വസന്ത മായീ വിരിയും ചില ബന്ധങ്ങൾ ശിശിരമായി കൊഴിയും ചില സ്വപ്‌നങ്ങൾ ഗ്രീഷ്മമായി കരിയും ചില ദുഖങ്ങൾ വർഷമായി പെയ്തൊഴിയും .......

ഇവൾ വെറുക്കപെട്ടവൾ

Image
മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത മാനം വെടിഞ്ഞൊരു ദേഹവുമായി മരണത്തെ കാത്തൊരു കോണിൽ മണ്ണിൽ പെണ്ണായി ജന്മം പൂകിയന്നു മാറിലടക്കി പിടിക്കാൻ പോലുമുതിരാതെ മാറിനിന്നു ശപിച്ചീ പെണ്ണിൻ ജന്മത്തെ മൂകയെ പോലിരുന്നു തേങ്ങിയ മാതവൊഴികെയെല്ലാരും... മാനസം മയക്കും പൊന്നുപോൽ മാസ്മരിക പുഞ്ചിരി ഉതിർത്തവൾ മൊഞ്ചുള്ള കൊഞ്ചലിൽ മൊഴിയുമായി മാരിവില്ലിൻ അഴകും അണിഞ്ഞവൾ മാൻ പേടാപെണ്ണായി വളർന്നവൾ മധുരമാം പ്രണയത്തെ പിന്നീട് അറിഞ്ഞിവൾ മാദക സൌന്ദര്യം പൂത്തുലഞ്ഞനാൾ മറക്കുകയിലൊരിക്കലുമെന്നുരഞ്ഞു മെല്ലെ കവർന്നെടുത്താ ചുടു യൌവനം മായാവിലോലനാം കള്ള കാമുകൻ മഞ്ഞിലും മഴയിലും കാത്തു പിന്നീടവൾ മാനസം കവർന്നു മറഞ്ഞൊരാ തോഴനെ മനസിൽ ദുഖങ്ങൾ പേറിയാ പെണ്ണിനെ മാലോകർ പേരിട്ടു ഉന്മാദ മോടെ മാനംകളഞ്ഞു പിഴച്ചൊരു പെണ്ണെന്നു മഞ്ഞവെളിച്ചം പൂത്തവഴിയോരത്ത് മന്യന്മാരോത്ത് വിലപെശിനിന്നവൾ മഞ്ചലിലെന്തിയ കാമകൊതിയന്മാർ മദൊന്മത്തരായി ഉല്ലസിച്ചവളുടെ മാദകത്വം കരിഞ്ഞുണങ്ങും വരെ മൌനം പേറി ഇരികുകയാണിന്നിവൾ മാലിന്യപ്പെട്ടൊരു ഹൃദയവുമായി മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത

വെളുക്കാൻ തേച്ചത്

Image
നേരം പര പര വെളുക്കുന്നതെ ഉള്ളു .പാർക്കിന്റെ ഓരോ കോണും ആരോഗ്യ തല്പരരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .സിറ്റിയിലെ അറിയപെടുന്ന വീഥികളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ തിക്കും തിരക്കും ഒഴിഞ്ഞ നേരം ഇല്ല എന്ന് പറയാം .,സമ്മർ ഒഴിവായതിനാൽ കുട്ടി പട്ടാളങ്ങളും ഉണ്ട് .ആളുകളുടെ തിരക്ക് കൊണ്ട് തന്റെ സ്വകാര്യതകൾ നഷ്ടപെടുന്നവിഷമങ്ങൾ ഉള്ളിൽ ഒതുക്കി മേനോൻ സർ പതിവ് വ്യയമങ്ങളിൽ എർപെട്ടു.വ്യായാമത്തിന്റെ ക്ഷീണതാൽ ശരീരം പണി മുടക്കിയാലോ എന്നചിന്തയുണ്ടെങ്കിലും ഈ 68 കാരൻ ആരോഗ്യ ദൃഡ ഗത്രനാണ് എന്ന് ബോധ്യ പെടുത്തുന്ന രീതിയിൽഎന്തെങ്കിലും ഓരോ വ്യായാമ പരാക്രമങ്ങൾ കാണിക്കാറുണ്ട് . കാണിക്കാറുണ്ട് . .ഷൊർറ്റ്സും ലെഗ്ഗിനും ഒകെ ധരിച്ചു എളകിതുള്ളി ജോഗിങ്ങിനു വരുന്ന തരുണീ മണികൾ ഉള്ള അവസരങ്ങളിൽ ആണെന്ന് മാത്രം .പാര്ക്കിന് നടുവിൽ ഉള്ള താമര കുളത്തിനു ചുറ്റും വലം വെച്ച് വര്ണശലഭങ്ങളെ പോലെ ഓടി നടക്കുന്ന അവർ തന്നെയും കൂടി ആണല്ലോ വലം വെക്കുന്നത് എന്ന് ഓർത്തപ്പോൾ മേനോൻ സാറിന്റെ മനസിൽ സന്തോഷപുളകങ്ങളുടെ ലഡ്ഡുകൾ തുടരെ പൊട്ടി .ഇങ്ങിയൊരു അവസരത്തിനും കൂടി ആണല്ലോ താൻ ഈ കുളത്തിന് അരികിൽ

മുക്കുറ്റിപൂക്കൾ

Image
തിമർത്തു പെയ്ത മഴയിൽ നിറഞ്ഞൊഴുകിയ പുഴയിൽ പാർവതി തന്റെ പ്രതിബിംബം നോക്കിനിന്നു പാർവതിക്ക് എന്നും . ഒരുപാട് സ്നേഹമായിരുന്നു  ഈ പുഴയോട് .തന്റെ മനസിലെ അടങ്ങാത്ത വേദനകൾ  മുഴുവനും അവൾ ഏറ്റെടുകുന്നതുകൊണ്ടുതന്നെ. ഈ പാവം പെണ്ണിന്റെ കണ്ണുനീർ സ്വീകരിക്കാൻ അവൾ എന്നും തയ്യാറായിരുന്നു .അത് കാലാവർഷമായാലും  കരിഞ്ഞു ഉണങ്ങിയ  വേനലായാലും . മഴ പെയ്തോടെ  മണൽ ലോറികൾ കൂത്താടി ചതരഞ്ഞ അവളുടെ തീരസൌന്ദര്യം  വീണ്ടും പച്ചപട്ടണിഞ്ഞു. പുൽമെടക്കുള്ളിൽ അങ്ങിങ്ങായി പൂത്തുനിന്ന മുക്കുറ്റിപൂക്കൾ കണ്ടപ്പോഴാണ്  ഓണം ഇങ്ങെത്തിയല്ലോ എന്നോർത്തത്.  ഒരിക്കൽ എന്തേവരാൻ  വൈകുന്നതെന്ന് കരുതി കാത്തിരുന്ന പൊന്നോണം ഇനിമേൽ തനിക്ചിന്തിക്കാൻപോലും ഇഷ്ടമില്ലതതായി എന്നോര്ത്തപോൾ പാർവതിയുടെകണ്ണുകൾ  ഈറനണിഞ്ഞു ."ഈ  പർവതികുട്ടിടെ  പുഴയോടുള്ള സങ്കടം പറച്ചിൽ തീര്ന്നില്ലേ "  പിന്നിൽ നന്ദിനി പശുവുമായി കൃഷ്ണൻ കുട്ടി "ഇങ്ങിനെ  ഒരാള്  നിന്റെ നിഴല്പറ്റിഉള്ളത്  നീ അറിയുന്നില്ലേപർവതി?" അയാളുടെ  വാക്കുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു   നടക്കുമ്പോൾ മാനം  വീണ്ടും ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു .ദൂരെ നിന്ന് പെയ്തുവരുന്ന മഴയുടെ ആരവം  

എന്റെ കവിത

Image
എന്റെ ഈ കവിത ആളി പടരും മുന്പെ ആറി അണഞ്ഞു ഭസ്മമായി  മാറിയ സ്നേഹതിന്  തീ കണമാണ് പൊഴിയുന്നതിനു മുന്പ്‌ കണ്‍  കോണില്  പൊടിഞ്ഞൊരു കണ്ണ് നീര്  തുള്ളിയാണ് അനുഭവിച്ചരിയും  മുന്പെ നിലച്ചുപോയ ഹൃദയത്തിൻ സ്പന്ദനമാണ് വേദന എന്തെന്നു അറിഞ്ഞ ആ   സ്പന്ദനത്തിന് രക്ത കണികയാണ് !        

വിണ്ണിലെ നക്ഷത്രങ്ങള്‍

Image
ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക്‌ മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ്‌ പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും . ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍